അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടി പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി

പാവപ്പെട്ടവർക്കും, നിലവിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതിയുടെ പ്രയോജനം ലഭിക്കും. അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടിയാണ് ഈ പദ്ധതി.

1 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 30000 രൂപയുടെ ജീവൻ ഭീമാ ഇൻഷുറൻസും, രൂപയാ കാർഡും, മൊബൈൽ ബാങ്കിംഗ് സേവനവും ലഭ്യമാണ്. സർക്കാർ പദ്ധതികളുടെ സഹായം ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.  6 മാസം തൃപ്തികരമായി പ്രവർത്തിപ്പിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് അനുവദിക്കുന്നതാണ്. ദേശസാൽകൃത ബാങ്കുകളെ സമീപിക്കണം.

അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടി ബാലൻസ് തുക പൂജ്യമായി ( സിറോ ബാലൻസ് അക്കൗണ്ട്) ആരംഭിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. അക്കൗണ്ട് തുടങ്ങി മൂന്ന് മാസത്തിനുളളിൽ അക്കൗണ്ട് പരിശോധിക്കാൻ ഒരു തവണയെങ്കിലും ബാങ്കിലെത്തുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് അർഹത ലഭിക്കും.

  • നിക്ഷേപത്തിന് പലിശ ലഭിക്കും.
  • ഒരു ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് ലഭിക്കും.
  • അംഗത്തിന് മരണം സംഭവിച്ചാൽ 30000 രൂപ ലഭിക്കും.
  • 6 മാസം അക്കൗണ്ട് തൃപ്തികരമായി പ്രവർത്തിപ്പിക്കുന്ന അംഗങ്ങൾക്ക് 5000 രൂപ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും.

ഇതുവരെ 22 കോടിയോളം അക്കൗണ്ടുകൾ തുടങ്ങി. 40 കോടിയിൽപരം രൂപയുടെ നിക്ഷേപം ബാങ്കുകളിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *