ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. ഇത് വരെ ഒരു മീറ്ററില്‍ കൂടുതല്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കലക്ടര്‍ അറിയിച്ചു. ഡാമില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ ഇന്ന് രാത്രി വരെ കുറവുണ്ടാക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ചു.