വിശപ്പു രഹിത നഗര പദ്ധതി

നഗരങ്ങളില്‍ എത്തിച്ചേരുന്ന വ്യക്തികള്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആവിഷ്‌ക്കരിച്ചതായ വിശപ്പു രഹിത നഗര പദ്ധതി – ഹംഗര് ഫ്രീസിറ്റി ആദ്യം കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കി. ഈ പദ്ധതി പ്രകാരം കോഴിക്കോട് ഗവ. മെഡിക്കല്‍ കേളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കി വരുന്നു. ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും വ്യാപിപ്പിക്കാനുദ്ദേശിക്കുന്നു. ഉടന്‍ തന്നെ മലപ്പുറം, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ ആരംഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *