വയോമിത്രം പദ്ധതി

65 വയസ്സിനുമുകളിൽ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി പ്രദേശത്ത് ആരംഭിച്ചു. വയോജനങ്ങള്‍ക്കായി മൊബൈല്‍ ക്ലിനിക്ക്, പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്, ആംബുലന്‍സ് സൗകര്യം എന്നിവയോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളിലൂടെയുള്ള കൗണ്‍സിലര്‍മാരുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പട്ടണ പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം വരുമാനപരിധിക്കതീതമായി ലഭിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ നഗര പ്രദേശങ്ങളിലും പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *