കേന്ദ്രസർക്കാർ ആരംഭിച്ച ‘ശുചിത്വമുള്ള രാഷ്ട്രം’ എന്ന ലക്ഷ്യവുമായി 2014 ഒക്ടോബർ രണ്ടിനാണ് പ്രധാനമന്ത്രി സ്വച്ഛ്ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയുടെ 150 പത്താം ജൻമവാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബർ രണ്ടോടുകൂടി പദ്ധതിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ നിറവേറ്റാനാണ് തീരുമാനം. സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെ 9 പ്രശസ്തരെ പദ്ധതിയുടെ പ്രചാരണത്തിനായി അംബാസിഡർമാരായി പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ലക്ഷ്യങ്ങൾ
- 1. തുറസായ പ്രദേശങ്ങളിലെ മലവിസർജ്ജനം പൂർണ്ണമായും ഇല്ലാതാക്കുക.
- 2. തോട്ടിപണി പൂർണ്ണമായും നിർമാർജ്ജനം ചെയ്യുക.
- 3. മാലിന്യ നിർമാർജ്ജനത്തിനായി ആധുനികവും ശാസ്തീയവുമായ പ്രക്രിയകൾ അവലംബിക്കുക.
- 4, ശുചീകരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുക.
- 5. ജനങ്ങൾക്ക് ശുചിത്വത്തെകുറിച്ചുളള ബോധവത്ക്കരണം.
- 6. മഹാത്മാ ഗാന്ധിജിക്ക് പൂർണ്ണ തോതിൽ ആദരം അർപ്പിക്കുന്നതിന് വൃത്തിയുള്ള ഒരു ഇന്ത്യ സൃഷ്ടിക്കുക.
- 7. ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങൾ നിർമ്മിക്കൽ ലക്ഷ്യം.
- 8. വിശദ വിവരങ്ങൾക്ക് ശുചിത്വ മിഷനുമായി (പഞ്ചായത്ത്/ബ്ലോക്ക് കാര്യാലയം) ബന്ധപ്പെടുക.