ചെറുകിട സംരംഭകരുടെ ബിസിനസ്സ് വളരാൻ മുദ്രാ ലോൺ പദ്ധതി

ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രായോജന. നമ്മുടെ ചെറുകിട സംരംഭകരുടെ അഭിലാഷങ്ങൾക്ക് ചിറക് നൽകാൻ, നിങ്ങളുടെ ബിസിനസ്സ് വളരാൻ മുദ്രാ ലോൺ പദ്ധതി ഉപയോഗിക്കുക. വായ്പയ്ക്ക് സർട്ടിഫിക്കറ്റ് (നോ ഡ്യൂസ് സർട്ടിഫിക്കറ്റ്) നിർബന്ധമില്ല. കാരണം വായ്പ ക്രഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കൊളാറ്ററൽ (പണയം) ഒന്നും നിർബന്ധമില്ല. എടുത്ത പണത്തിനുമാത്രം പലിശ നൽകുക. വായ്പ ലളിതമായ തവണകളിൽ ഉചിതമായ കാലയളവിൽ തിരികെ അടയ്ക്കാം. മുദ്രാ ലോൺ പോലെ തന്നെ മുദ്രാ വായ്പാ കാർഡും ലഭ്യമാണ്. മുദ്രാ കാർഡുകൊണ്ട് ഏത് ഏറ്റി.എം.ൽ നിന്നും പണം പിൻവലിക്കാൻ സ്വാതന്ത്ര്യമുണ്ട്. മുദ്രാ കാർഡുകൊണ്ട് പി.ഒ.എസ് മെഷഷീനുകൾ/ഈ-കോമേഴ്സ് മുഖേന സാധനങ്ങൾ വാങ്ങുവാൻ സൗകര്യം. അപേക്ഷ ഫാറം www.mudra.org.in-ലും അടുത്തുള്ള പൊതുമേഖലാ ബാങ്കുകളിലും ഷെഡ്യൂൾഡ് ബാങ്കുകളിലും ലഭിക്കും.

മുദ്രാ ലോണ്‍ മൂന്ന് വിധം:

1. ശിശു ലോൺ: 50000 രൂപ വരെ

2. കിഷോർ ലോൺ: 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ

3. തരുൺ ലോൺ, 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ

പ്രധാനമായും മൂന്ന് തരം സംരംഭകർക്കാണ് മുദ്രാ ലോൺ ലഭ്യമാവുക. ഉൽപന്ന നിർമ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല. കൂടാതെ ഇപ്പോൾ ഡയറി ബിസിനസ് മീൻ വളർത്തൽ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, പട്ട് വ്യവസായം മുതലായ വയ്ക്കും മുദ്രാ ലോൺ ലഭ്യമാണ്.

എങ്ങനെ മുദ്രാ ലോൺ വായ്പ നേടാം

നഗരപരിധിക്കുള്ളിൽ(മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) മുദ്രാ ലോൺ ലഭിക്കുന്നതിന് അപേക്ഷകൻ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂൾഡ് ബാങ്കിലോ അല്ലെങ്കിൽ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂൾഡ് ബാങ്കിലോ സമീപിക്കുക.

എന്നാൽ പഞ്ചായത്തുകളിൽ സംരംഭം തുടങ്ങുന്നവർക്ക് വാർഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം. നിങ്ങളുടെ വാർഡ് അനുസരിച്ചുള്ള സർവ്വീസ് ബാങ്ക് അറിയുന്നതിന് അതാത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക. മുദ്രാ ലോൺ ലഭിക്കാത്തത് സംബന്ധിച്ച് പരാതികൾക്കും സംശയങ്ങൾക്കും ലീഡ് ബാങ്കിനെയാണ് സംരംഭകർ സമീപിക്കേണ്ടത്. മുൻപ് വായ്പ എടുത്ത് കുടിശ്ശിഖ ഉള്ളവർക്ക് മുദ്രാ ലോൺ ലഭിക്കുകയില്ല.

നിലവിൽ സംരംഭം ഉള്ളവർക്കും മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാം. പുതിയ സംരംഭകർ ജില്ലാ വ്യവസായ ഓഫീസുവഴിയോ, അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ, ഉദ്യോഗ് ആധാർ അല്ലെങ്കിൽ MSME ലൈസൻസോ എടുത്തിരിക്കണം. പഞ്ചായത്ത് ലൈസൻസ്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ലൈസൻസ് നിർബന്ധമാണ് ഓട്ടോ-ടാക്സി അപേക്ഷകർക്ക് ലൈസൻസും ബാഡ്ജും നിർബന്ധമാണ്. പദ്ധതിയുടെ 70% മുതൽ 80% വരെ തുക ബാങ്കിൽ നിന്നും വായ്പയായി ലഭിക്കും. ബാക്കിവരുന്ന തുക സംരംഭകർ മുടക്കേണ്ടതാണ്. മുദ്രാ വായ്പയുടെ പലിശ പൊതുമേഖലാ ബാങ്കുകളിൽ 9.95% മുതൽ 12% വരേയും ഷെഡ്യൂൾഡ് ബാങ്കുകളിൽ 12% മുതൽ 17 % വരെയുമാണ്.

വനിതാ സംരംഭകർക്കും പട്ടിക ജാതിക്കാർക്കും മുദ്രാ വായ്പ പദ്ധതിയിൽ മുൻഗ ണനയുണ്ട്.

പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി കൗശൽ വികാസ് യോജന(PMKVY), ദീനദയാൽ ഗ്രാമീണ കൗശല്യ യോജന(DDUGKY) തുടങ്ങിയ പദ്ധതികൾ വഴി സ്വയം തൊഴിൽ വൈദഗ്ദ്യം നേടി വരുമാനം കണ്ടെത്തുന്നതിനു വേണ്ടി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *