വിദേശ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഒന്നുംതന്നെ നമുക്ക് ഇല്ലായിരുന്നു. ഇതു പരിഹരിക്കുന്നതിനായാണ് വിദേശകാര്യ മന്ത്രാലയം മഡാഡ് പോർട്ടൽ ആരംഭിച്ചത്. ഇത് എല്ലാ വിദേശ ഇന്ത്യാക്കാർക്കും പ്രാപ്യമാണ്. അവരുടെ പരാതികളെ ഇത് തരംതിരിച്ച് പരിഹാരത്തിനായി ഇന്ത്യൻ എംബസികളിൽ എത്തിക്കും.
ഇതുവരെ നിരവധി പരാതികൾ മഡാഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെടുകയും അവയിൽ ഭൂരിഭാഗവും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.madad.gov.in സന്ദർശിക്കുക.