അനാഥരും, അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ ആയ ഡെപ്പോസിറ്റുകള്‍, സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും സ്വീകരിക്കുവാനും അത് ട്രഷറികളില്‍ പ്രത്യേകമായി നിക്ഷേപിച്ച് 15% പലിശ ലഭിക്കുന്നതുമാണ്. (7.5% ട്രഷറിയും, 7.5% സര്‍ക്കാര്‍ വിഹിതവും ചേര്‍ന്നുള്ള പലിശ നിരക്ക്). ഈ പലിശ തുക ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്ന 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിക്ഷേപകന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയോ, സ്ഥാപനത്തിന്റെയോ ആവശ്യത്തിന് വിനിയോഗിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ പദ്ധതി.