പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന പദ്ധതി

18 മുതൽ 50 വയസ്സുവരെയുള്ളവർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. സ്വാഭാവികമോ അപകടത്തെ തുടർന്നുള്ളതോ ആയ മരണങ്ങളെ ഈ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽപ്പെടുത്തിയിരിക്കുന്നു. 330 രൂപയുടെ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്.

3 കോടിയോളം പേർ ഇതുവരെ ഈ പദ്ധതിയിൽ ചേർന്നു.

രാജ്യത്തെ 80 മുതൽ 90 ശതമാനം വരെ ആളുകൾക്ക് ഒരു തരത്തിലുമുളള ഇൻഷുറൻസോ പെൻഷനോ ലഭ്യമല്ല. 125 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഇത്രയധികം ആളുകൾക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കാത്തത് വേദനാജനകമാണ്. രാജ്യത്തെ പാവപ്പെട്ടവരോടുള്ള നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വത്തിന്‍റെ സൂചകമായാണ് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത്.

സാധാരണവും, അപകട മരണവും ഈ ഇൻഷുറൻസ് പരിധിയിൽ വരുന്നതാണ്.
ഇതിന്‍റെ പ്രീമിയം 330 രൂപയാണ്. മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിൽ ഉള്ളവർക്ക് രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റാഫീസുകളിലും, ദേശസാൽകൃത ബാങ്കുകളെയും സമീപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *