നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി

2022-ഓടെ ഭാരതത്തിന്‍റെ 75 സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) (നഗരം). 2015ല്‍ ഐ.എ.വൈ പദ്ധതി ലയിപ്പിച്ചാണ് പദ്ധതി പി.എം.എ.വൈ നടപ്പിലാക്കുന്നത്. നഗരപ്രദേശത്തെ എല്ലാവര്‍ക്കും പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭവന നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിനു കീഴില്‍ സംസ്ഥാന സര്‍ക്കാരുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍വീടില്ലാത്ത എല്ലാവരേയും ഗുണഭോക്താക്കളായി തെരഞ്ഞെടുക്കാവുന്നതും വാസയോഗ്യമല്ലാത്ത ഭവനങ്ങളെ വാസയോഗ്യമാക്കാവുന്നതുമാണ്. ചേരിവികസനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി, അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം, വ്യക്തിഗത നിര്‍മ്മാണം എന്നീ നാലു വ്യത്യസ്ത ഘടകങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന്/ വിപുലീകരണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി ഘടകത്തിലുള്‍ പ്പെടുത്തി 7 നഗരസഭകളിലായി 8382 വീടുകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. 1.5 ലക്ഷം രൂപയാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, നഗരസഭ-ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ പരമാവധി 3 ലക്ഷം രൂപ ഓരോ ഗുണഭോക്താവിനും നല്‍കുന്നതാണ്. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

  • വീടുകൾ അനുവദിക്കുന്നതിൽ സ്ത്രീകൾക്ക് മുൻഗണന. സ്തീകളുടെ പേരിൽ അപേക്ഷ നൽകിയാൽ കൂടുതൽ മുൻഗണന ലഭിക്കും.
  • എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും മുൻഗണന.
  • ഗുണഭോക്താക്കളിൽ 95 ശതമാനവും സാമ്പത്തികമായി ദുർബല ജനവിഭാഗങ്ങ ളിൽപ്പെട്ടവരായിരിക്കണം.
  • വിശദ വിവരങ്ങൾക്ക് വാർഡ് അംഗത്തെ സമീപിക്കുക.
  • കൗൺസിൽ മീറ്റിംഗിലാണ് ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *