സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സ്തീകൾക്ക് മാത്രമുള്ള പദ്ധതിയാണിത്. 18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം. നിലവിൽ എൽ.പി.ജി കണക്ഷൻ വീട്ടിൽ ആരുടെ പേരിലും ഉണ്ടായിരിക്കരുത്.
എൽ.പി.ജി സിലിണ്ടർ സൗജന്യമായിരിക്കും. സ്റ്റൌ വാങ്ങുന്നതിന് തവണ വ്യവസ്ഥയിൽ ലോൺ നൽകും.
നൽകേണ്ട രേഖകൾ
1) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്.
2) ബി.പി.എൽ റേഷൻ കാർഡ് – പകർപ്പ്
3) ഫോട്ടോ ഐ.ഡി കാർഡ് – പകർപ്പ്
4) ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
എൽ.പി.ജി. കണക്ഷൻ നൽകുന്നതിലൂടെ ദാരിദ്രരേഖക്ക് താഴെയുള്ള സ്ത്രീകളുടെ ജീവിതം പുക രഹിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത മൂന്നു വർഷത്തിനകം പദ്ധതിയിലൂടെ 5 കോടി സൗജന്യ കണക്ഷനുകൾ നൽകുന്നു. നേട്ടങ്ങൾ
2015,16 ൽ 3.7 കോടി പുതിയ എൽ.പി.ജി കണക്ഷനുകൾ. ഒരു വർഷത്തിനിടെ നൽകുന്ന ഏറ്റവും കൂടുതൽ കണക്ഷൻ കൂടിയാണിത്.
1995 മുതൽ എൽ.പി.ജി കണക്ഷൻ നൽകുന്നുവെങ്കിലും കഴിഞ്ഞ 60 വർഷത്തിനുളളിൽ 13 കോടി കുടുംബങ്ങൾക്ക് മാത്രമാണ് ഇത് ലഭിച്ചത്. ഇപ്പോഴത്തെ കേന്ദ്ര ഗവൺമെൻറ് ഒരുവർഷത്തിനുളളിൽ മൂന്നുകോടി വീടുകളിലേക്ക് കണക്ഷൻ എത്തിച്ചു.
ട്രോൾ ഫ്രീ നമ്പർ 1800 266 6696