രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്നതിലൂടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ‘ദീൻദയാൽ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന’. വൈദ്യുതി എത്താത്ത 18,500 ഗ്രാമങ്ങളിൽ 1000 ദിവസങ്ങൾക്കുളളിൽ വൈദ്യുതി എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
2016 ജൂൺ 20 വരെ 8384 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു. വൈദ്യുതീകരണത്തിന്‍റെ പുരോഗതി വിലയിരുത്താൻ ഗാർവ് മൊബൈൽ ആപ്പ് സജ്ജമാക്കി.