കൊല്ലം ജില്ലയിലെ, പന്മന പഞ്ചായത്തിലെ കളരി വാർഡിൽ കാവയ്യത്തു വീട്ടിൽ ഉണ്ണികൃഷ്ണൻ ക്യാന്‍സര്‍ രോഗ ചികിത്സക്കായി നമ്മുടെ സഹായം തേടുന്നു.
ഒരു ചെറിയ പല്ലുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഈ ചെറുപ്പക്കാരൻ അവസാനം അറിഞ്ഞത് ക്യാന്‍സര്‍ എന്ന രോഗം തന്നെ ബാധിച്ചിട്ടുണ്ടെന്നാണ്. തിരുവനന്തപുരം R.C.C യിൽ ചികിത്സ തേടിയെങ്കിലും രോഗം വളരെ മൂർച്ഛിച്ച ഘട്ടത്തിലായതിനാലും പെട്ടെന്ന് ശസ്ത്രക്രിയ നടത്തേണ്ടതിനാലും എറണാകുളം അമൃത ആശുപത്രിയിൽ എത്തുകയും വളരെ പാവപ്പെട്ട കുടുംബമായതിനാൽ അമൃത ഹോസ്പിറ്റൽ കുറച്ചു സഹായം വാഗ്ദാനം ചെയ്തെങ്കിലും ബാക്കി തുകയായ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ഈ കുടുംബം പെട്ടെന്ന് കണ്ടെത്തേണ്ട വളരെ വിഷമിച്ച ഒരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
അമ്മയും ഭാര്യയും രണ്ടു കൊച്ചു കുട്ടികളുമുള്ള ഈ കുടുംബത്തിന്റെ ഏക ആശ്രയമായ 37 വയസ്സ് മാത്രമുള്ള ഈ ചെറുപ്പക്കാരൻ, ക്ഷേത്രങ്ങളിൽ സർപ്പ പാട്ടുപാടി കിട്ടുന്ന ഒരു ചെറിയ വരുമാനം ഉപയോഗിച്ചാണു തന്റെ ഈ കൊച്ചു കുടുംബത്തെ നോക്കിയിരുന്നത്. സന്തോഷമായിരുന്ന ഈ കുടുംബത്തിന്റെ താളം തെറ്റിക്കുന്ന വിധത്തിൽ പെട്ടെന്ന് എത്തിയ ക്യാൻസർ എന്ന് വിളിക്കുന്ന ഈ രോഗത്തിൽ അതിമൂർധന്യമായ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ ഭാരിച്ച ചിലവായ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ എങ്ങനെ ഒപ്പിക്കുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ നമ്മുടെ നാട്ടിലെ നല്ലവരായ ചില സുഹൃത്തുകളും നാട്ടുകാരും ചേർന്നു പൗരസമിതി രൂപീകരിക്കുകയും ഓരോ വീട്ടിൽ കയറി ഇറങ്ങിയും വഴിയിൽ നിന്ന് പിരിച്ചും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ സമാഹരിക്കുകായും ചെയ്തു.
26/12/2017 ചൊവ്വാഴ്ച അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്ന ഈ ചെറുപ്പകാരന്റെ ജീവൻ രക്ഷിക്കാൻ നല്ലവരായ സുഹൃത്തുക്കൾ ഇപ്പോൾ ബാക്കി തുകക്കായി നെട്ടോട്ടം ഓടുകയാണ്.
നമുക്കിനി ഈ ചെറുപ്പക്കാരനെ സഹായിക്കാൻ ഇനി രണ്ടു-മൂന്നു ദിവസം കൂടിയെയൂള്ളൂ. ആയതിനാൽ നമുക്കെല്ലാവർക്കും കൂടി ചേർന്ന് ഈ കുടുംബത്തെ ഒന്ന് സഹായിക്കാൻ ശ്രേമിച്ചൂകൂടെ ? വലിയ തുക ഒന്നും നമ്മുടെ കയ്യിൽ ഇല്ലെങ്കിലും നമ്മളെ കൊണ്ട് പറ്റുന്ന സഹായം മാത്രം….ഒരു ചെറിയ തുകയെങ്കിലും ഒന്നു കൊടുത്തു സഹായിക്കാൻ പറ്റുമോ ? പറ്റുമെങ്കിൽ ഒന്ന് സഹായിക്കുക….നടക്കും…. ഒന്ന് ശ്രേമിച്ചു നോക്കൂ….നമുക്കെല്ലാവർക്കും ഒന്നു ചേർന്നു ഈ ചെറുപ്പകാക്കരന്റെ ജീവൻ രക്ഷിക്കാം….
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
ശ്രീ കൃഷ്ണകുമാർ (പൗര സമിതി കൺവീനർ)
SBI അക്കൗണ്ട് നമ്പർ : 67 38 47 99 267
IFSC : SBIN 007 0055
കൂടുതൽ വിവരങ്ങൾക്ക് ,
കൃഷ്ണകുമാർ : 9539330428
അനീസ് : 9656362280
അയ്യപ്പൻപിള്ള (മെമ്പർ): 9567619179
ഉണ്ണിക്കൃഷ്ണന്റെ അപേക്ഷ (COPY):