ഓഖി: ധനസഹായം രണ്ടുദിവസത്തിനുള്ളില്‍ അക്കൗണ്ടിലെത്തും

കൊല്ലം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായമായി സർക്കാർ അനുവദിച്ച 2,000 രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ കൊടുക്കുവാനുള്ള നപടി സ്വീകരിച്ചു.

കൊല്ലം ജില്ലയിലെ 26 തീരദേശ മത്സ്യഗ്രാമങ്ങളിലെ 14699 മത്സ്യത്തൊഴിലാളികൾക്കായി 2,93,98,000 രൂപയാണ് വിതരണം ചെയ്യുന്നത്. രണ്ടുദിവസത്തിനുള്ളിൽ തന്നെ തുക അവരവരുടെ അക്കൗണ്ടുകളിലെത്തും.

16-നകം ധനസഹായം ലഭിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ബാങ്ക് പാസ് ബുക്കും അനുബന്ധരേഖകളും സഹിതം അതത് മത്സ്യഭവനുകളുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.ടി.സുരേഷ് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *