ഇടുക്കി: ‘മാനവസൗഹാര്‍ദ ജീവകാരുണ്യ ഫെസ്റ്റ് 2017’ തനിമ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ തൊടുപുഴയില്‍ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
ചലചിത്രതാരങ്ങളായ സുബ്ബലക്ഷ്മി അമ്മാളും, ടി.പി. മാധവനും ചേര്‍ന്ന് ദീപം കൊളുത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ജയന്‍ പ്രഭാകര്‍ അധ്യക്ഷത വഹിച്ചു.
500 കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റും 21 പേര്‍ക്ക് ചികിത്സാ സഹായവും 17 പേര്‍ക്ക് പ്രതിഭാപുരസ്‌കാരവും 10 പ്രായം ചെന്നവര്‍ക്ക് തനിമ സ്‌നേഹപുതപ്പും നല്‍കി.
രാഹുല് ഈശ്വര്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, അഫ്‌സല്‍ കൊമ്പനാപറമ്പില്‍, എസ്. പ്രവീണ്‍, ജിമ്മി മറ്റത്തിപ്പാറ, കുര്യാക്കോസ് മാണിവയലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.