വെള്ളം കയറുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 10 ദുരിതാശ്വാസ കാംപ് പാലക്കാട് താലൂക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. 192 കുടുംബങ്ങളെ ഇത് വരെ കാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. അകത്തേത്തറ വില്ലേജില്‍ ആണ്ടിമഠത്തെ പാഞ്ചാലിയമ്മന്‍ കോംപ്ലക്സില്‍ 50 കുടുംബം, മായാ ഓഡിറ്റോറിയം 30 കുടുംബം, പാലക്കാട് 2 വില്ലേജിലെ ഗായത്രി മണ്ഡപം സ്കൂളുകളില്‍ 75 കുടുംബങ്ങള്‍, പാലക്കാട് 1 വില്ലേജില്‍ ഒലവക്കോട് കോംപ്ലക്സില്‍ ആറു കുടുംബങ്ങള്‍, പിരായിരി വില്ലേജിലെ എം.ഐ ഹാളില്‍ 14 കുടുംബങ്ങള്‍, പറളി 1 വില്ലേജിലെ പറളിപള്ളിയില് 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അടിയന്തര സാഹചര്യം നേരിടാന്‍ അയ്യപുരം, കുമരപുരം, എല്ലന്പുരം (പാലക്കാട് 2 വില്ലേജ്) കാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.