കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി . തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. എന്നാല്‍ ഏത് തിയതിയാണ് സന്ദര്‍ശിക്കുക എന്നതിന് കൃത്യമായ സ്ഥിരീകരണമില്ല.കേരളത്തിന് പുറമെ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദര്‍ശിക്കും.
പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മുൻപ് സംസ്ഥാനം സന്ദർശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മൽസ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.