ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കടലോരത്തിന് കൈത്താങ്ങാവാന്‍ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ജനപങ്കാളിത്തം ഏറുന്നു.

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കടലോരത്തിന് കൈത്താങ്ങാവാന്‍ മാതൃഭൂമി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ജനപങ്കാളിത്തം ഏറുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. മാതൃഭൂമി-ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കുമെന്ന് അറിയിച്ചു.

എം.പി. എന്ന നിലയില്‍ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ എം.പി. വീരേന്ദ്രകുമാര്‍ എം.പി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കാലിക്കറ്റ് സില്‍ക്‌സ്‘ ചെയര്‍മാന്‍ പി.പി. മുകുന്ദന്‍ ഒരുലക്ഷം രൂപയുടെ ചെക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് കൈമാറി.

മെഡിമിക്‌സ്‘ നിര്‍മാതാക്കളായ എ.വി.എ. ഗ്രൂപ്പ് അഞ്ചുലക്ഷം രൂപ നല്‍കി. എ.വി.എ. ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.വി. അനൂപ് മാതൃഭൂമി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മീഡിയ സൊല്യൂഷന്‍സ്) സുനില്‍ രാമചന്ദ്രന് ചെക്ക് കൈമാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് കൂടിയാണ് അനൂപ്. സംഘടനയുടെ കീഴിലും ഓഖി ദുരിതാശ്വാസ സഹായത്തിന് പദ്ധതിയിടുന്നതായി അനൂപ് പറഞ്ഞു.

കല്പറ്റ ചന്ദ്രപ്രഭാസ്മാരക ട്രസ്റ്റ് ഓഖി ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു.

ഡല്‍ഹി മലയാളി അസോസിയേഷന്റെ വകയായ രണ്ടുലക്ഷം രൂപയുടെ ചെക്ക് സംഘടനയുടെ രക്ഷാധികാരിയും രാജ്യസഭ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാറിന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃഭൂമി മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് 50 ലക്ഷം രൂപ സഹായധനമായി നല്‍കുന്നുണ്ട്.

മാതൃഭൂമിവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്ന തുകയ്ക്ക് ആദായനികുതി ഇളവ് നല്‍കുമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി അറിയിച്ചു. 80 ജി വകുപ്പുപ്രകാരമുള്ള ഇളവാണ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *