ഞാൻ എന്റെ ജനതയ്ക്കായി ഏറ്റെടുത്ത ദൗത്യങ്ങളുടെ പൂർത്തീകരണത്തിനായി ആവശ്യമെങ്കിൽ ഇരുന്നൂറുതവണ ജനിക്കാൻ തയ്യാറാണ്

സ്വാമി വിവേകാനന്ദന്റെ മഹത് വചനങ്ങൾ

“ഞാൻ എന്റെ ജനതയ്ക്കായി ഏറ്റെടുത്ത ദൗത്യങ്ങളുടെ പൂർത്തീകരണത്തിനായി ആവശ്യമെങ്കിൽ ഇരുന്നൂറുതവണ ജനിക്കാൻ തയ്യാറാണ്”

സ്വാമി വിവേകാനന്ദൻ : വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ. രാമകൃഷ്ണ പരമഹംസന്റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *