നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല

സോക്രട്ടീസിന്റെ മഹത് വചനങ്ങൾ

“നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല”

സോക്രട്ടീസ് : ലോകത്തെ പ്രമുഖ തത്ത്വചിന്തകനും സദാചാര ചിന്തയുടേയും പിതാവായാണ് സോക്രട്ടീസിനെ കണക്കാക്കുന്നത്. ആഥെൻസിലെ ഒരു ശില്പിക്കും വയറ്റാട്ടിക്കും ജനിച്ച സോക്രട്ടീസ് ചെറുപ്പത്തിലേ സംഗീതവും ക്ഷേത്രഗണിതവും കായികകലയും അഭ്യസിച്ചു. സ്വയം രൂപപ്പെട്ട ഒരു ദാർശനികനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ പിതാവിന്റെ തൊഴിൽ തുടർന്നു കൊണ്ടു പോയെങ്കിലും വിശുദ്ധമെന്നു താൻ കരുതിയ അധ്യയനാദ്ധ്യാപനങ്ങൾക്കു വേണ്ടി അദ്ദേഹം ശില്പവേല ഉപേക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ സന്ദിഗ്ദ്ധ വഴിത്തിരിവുകളിലും വിശുദ്ധമായ ഒരു ജ്ഞാനം തന്നെ നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *