സ്വയം ചെറിയവനെന്നു കരുതി ജീവിക്കുന്നവൻ മറ്റുള്ളവരുടെ മനസിൽ വലിയവനായിരിക്കും

മുഹമ്മദ് നബിയുടെ മഹത് വചനങ്ങൾ

“സ്വയം ചെറിയവനെന്നു കരുതി ജീവിക്കുന്നവൻ മറ്റുള്ളവരുടെ മനസിൽ വലിയവനായിരിക്കും”

നബി: ഇസ്‌ലാം മതവിശ്വാസപ്രകാരം, മനുഷ്യരാശിയുടെ മാർഗദർശനത്തിനായി അല്ലാഹു നിയോഗിച്ചു കൊണ്ടിരുന്ന പ്രവാചകശൃംഖലയിലെ അവസാനത്തെ പ്രവാചകനാണ്‌ മുഹമ്മദ് നബി. മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഒരുപാട് അസാധാരണ സഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടിയായിരുന്ന സമയത്ത് കല്ലുകളും മരങ്ങളും സലാം പറഞ്ഞു. യുവാവായ സമയത്ത് കച്ചവടത്തിന് കൊടും വെയിലുള്ള ശാമിൽ പോയപ്പോൾ മേഘം തണലിട്ട് കൊടുക്കുകയും ഇത് നസ്ത്തൂറ എന്ന ക്രെെസ്ഥവ പുരോഹിതൻ കാണുകയും ഇത് പ്രവാജകനാകാനുള്ള ആളാണെന്ന് പ്രവചിക്കുകയും ചെയ്തു. ലോകത്തിലെ മുഴുവൻ ഗ്രന്ഥങ്ങളേയും വെല്ലുന്നതും മറ്റൊന്ന് പകരം വെക്കാനില്ലാത്തതുമായ ഖുർആനാണ് പ്രവാചകനായ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ സംഭാവന. ചന്ദ്രനെ രണ്ട് പിളർപ്പാക്കി തൻറെ പ്രവാചകത്വം ലോകത്തിന് തെളീച്ച് കൊടുത്തതും അത്ഭുതപ്പെടുത്തുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *