എന്റെ ജീവിതമാണ് എന്റെ സന്ദേശം

ഗാന്ധിജി : മഹത് വചനങ്ങൾ

“എന്റെ ജീവിതമാണ് എന്റെ സന്ദേശം”

ഗാന്ധിജി: മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 – 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്‌. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായിരുന്നു. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. ഓരോ വീടും ഓരോ വിദ്യാലയമാണെന്നും മാതാപിതാക്കളാണ് അവിടത്തെ അധ്യാപകരെന്നും നമ്മെ പഠിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ്.

Leave a Reply

Your email address will not be published. Required fields are marked *