അരിസ്റ്റോട്ടിലിന്റെ മഹത് വചനങ്ങൾ
“നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും”
അരിസ്റ്റോട്ടിൽ : ഒരു ഗ്രീക്ക് തത്ത്വചിന്തകനാണ് അരിസ്റ്റോട്ടിൽ. അലക്സാണ്ടർ ചക്രവർത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവർക്കൊപ്പം ഗ്രീക്ക് തത്ത്വചിന്തകരിലെ മഹാരഥൻമാരിലൊരാളായാണ് അരിസ്റ്റോട്ടിലിനെ കണക്കാക്കുന്നത്.