വണ്ടാനം കൃപ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ കൂട്ടായ്മ ആതുരസേവാ അവാര്‍ഡുകള്‍ നല്‍കി

ആലപ്പുഴ: വണ്ടാനം കൃപ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ കൂട്ടായ്മ ആതുരസേവാ അവാര്‍ഡുകള്‍ നല്‍കി. സംഘടനയുടെ സെക്രട്ടറിയായിരുന്ന യു.അഹമ്മദ് കബീറിന്റെ സ്മരണയ്ക്കായാണ് അവാര്‍ഡുകള്‍ നല്‍കിയത്. ആലപ്പുഴ അത്താഴക്കൂട്ടം, എസ്.എം.ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കും ഡോ. ടി.ജയശ്രീ, അജിത്കുമാര്‍ കൃപാലയം, ബി.സുജാതന്‍ എന്നിവര്‍ക്കുമായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ്. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കൂട്ടാല അധ്യക്ഷനായി. തെരുവോരം മുരുകന്‍, എം.ഷീജ, എം.എ.അഫ്‌സത്ത്, എ.ആര്‍.കണ്ണന്‍, എല്‍.ലതാകുമാരി, ഹംസ എ.കുഴുവേലി, അഭയന്‍ യദുകുലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *