അമ്മമാരെയും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്പ് പദ്ധതിയാണിത് (ഇന്ദ്രധനുഷ് ദൗത്യം). ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും സൗജന്യ പ്രതിരോധ കുത്തിവയ്പാണ് ഇതിലൂടെ നടപ്പാക്കുന്നത് പോളിയോ, ക്ഷയം, ഹെപ്പറ്റൈറ്റിസ്, ഡിഫ്തീരിയ, ടെറ്റ്നസ്, അഞ്ചാംപനി, വില്ലൻചുമ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെയ്പ്.
മിഷൻ ഇന്ദ്ര ധനുഷ് എന്ന പേരിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പദ്ധതിയാണ് എന്‍റെ ഗവൺമെൻറ് നടപ്പാക്കിവരുന്നത്. അമ്മമാരുടെയും നവജാത ശിശുക്കളുടെയും ടെറ്റ്നസ് പ്രതിരോധിക്കുന്നതോടൊപ്പം രാജ്യത്തെ പോളിയോ വിമുക്തമാക്കുകയും രാജ്യമൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പിനു കീഴിൽ കൊണ്ടു വരികയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.