ഭിന്നശേഷിയുള്ളവർക്ക് എല്ലാ സ്ഥലങ്ങളും സൗകര്യങ്ങളും പ്രാപ്തമാക്കുക എന്നത് ഈ ഗവൺമെൻറിന്റെ ഒരു മുൻഗണനയാണ്. ഇതിന് മൂന്ന് മാനങ്ങളുണ്ട്. അനുയോജ്യമായ സാഹചര്യം, പൊതുഗതാഗത സംവിധാനം, വിവര വിനിമയ സാങ്കേതിക വിദ്യ, 198 കോടി രൂപ അനുവദിച്ചുകൊണ്ടാണ് പദ്ധതി തുടങ്ങിയത്.
- ഭിന്നശേഷിയുള്ള 10000 ത്തിലധികം വ്യക്തികൾക്ക് ഗവൺമെൻറ് ജോലികൾ
- 2018 ജൂലൈയോടെ ഡൽഹിയിലെയും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലെയും കുറഞ്ഞത് 50 ശതമാനം ഗവൺമെൻറ് കെട്ടിടങ്ങളും ഭിന്നശേഷിക്കാർക്ക് കടന്നുചെല്ലാൻ സൗകര്യമുളളവയാക്കും.
- പൊതുഗതാഗത സംവിധാനത്തിൽ 10 ശതമാനമെങ്കിലും 2018 മാർച്ചിന് മുമ്പായി ഭിന്നശേഷിക്കാർക്ക് പ്രാപ്യമാകും.