ഗവൺമെൻറ് പെൻഷൻ വാങ്ങുന്നവർ എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക എന്നത് അവരുടെ കടമയാണ്. ഇത് അവർക്ക് വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
എന്നാൽ ഇപ്പോൾ പെൻഷൻ വാങ്ങുന്നവർക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നു. ഇനി മുതൽ പെൻഷൻ വിതരണ അധികാരിക്കു മുന്നിൽ പെൻഷൻ വാങ്ങുന്നവർ വർഷംതോറും ഹാജരാകേണ്ടതില്ല.
ഇതുവരെ 16.19 ലക്ഷം പെൻഷൻകാർ ജീവൻ പ്രമാണിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു.