എൽ.ഇ.ഡി ബൾബ് വിതരണത്തിനായുള്ള പദ്ധതിയാണ് ഉജാല (ഉന്നത് ജ്യോതി യോജന). 2O19 ഓടെ 77 കോടി സാധാരണ ബൾബുകൾ എൽ.ഇ.ഡി ബൾബുകൾ ആക്കാനുള്ള പദ്ധതി. സാധാരണ ബൾബുകൾ മാറ്റുന്നതിലൂടെ വൈദ്യുത ഉപയോഗത്തിൽ പ്രതിവർഷം 40,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൾ.
ഉജാലാ പദ്ധതിയിലൂടെ 2019 തോടുകൂടി 77 കോടിയിലധികം വരുന്നു പരമ്പരാഗതമായിഉപയോഗിച്ചുവരുന്ന ബൾബുകളെ മാറ്റി, പകരം എൽ.ഇ.ഡി ബൾബുകൾ നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
2016 ജൂലൈ 23 വരെ 13 കോടി എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്തു. പ്രതിദിനം 19 കോടി രൂപയുടെ നേട്ടം.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി www.ujala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.