എളുപ്പത്തിലുളള വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രി വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാഭ്യാസത്തിന് എളുപ്പത്തിലുളള വായ്പ ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനമാണിത് . ബാങ്കുകളും മറ്റും നൽകുന്ന വിദ്യാഭ്യാസ വായ്പകൾ സംബന്ധിച്ചും ഗവൺമെൻറിന്‍റെ വിദ്യാഭ്യാസ നയങ്ങൾ സംബന്ധിച്ചും സമഗ്രമായ വിവരങ്ങൾ നൽകുന്ന ഏകജാലക പോർട്ടലാണ് വിദ്യാലക്ഷ്മി.

ഓൺലൈൻ സ്കോളർഷിപ്പുകൾ സംബന്ധിച്ച വിശദാംശങ്ങളും സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനവും ഈ പോർട്ടലിലുണ്ട്.

നേട്ടങ്ങൾ

  • 39 ബാങ്കുകളെ ഈ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 11 വായ്പാ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ ഇതിൽ ലഭ്യവുമാണ്.
  • വിദ്യാ ലക്ഷ്മി വിദ്യാഭ്യാസ വായ്പ നൽകുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി ഈ പദ്ധതി വഴി അപേക്ഷ നൽകാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലായ പദ്ധതിയാണ്. മെരിറ്റ് സ്കോളർഷിപ്പിനും ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.vidyalekshmi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *