മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ ഒന്നുമില്ലാത്തവർക്കായി അടൽ പെൻഷൻ യോജന പദ്ധതി

സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെന്‍ഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടൽ പെൻഷൻ യോജന. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെൻഷൻ ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഏതു ബാങ്കിലും പെൻഷൻ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാർക്കും ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.

  • മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ ഒന്നുമില്ലാത്തവർക്കുള്ള പെൻഷൻ പദ്ധതിയാണ്.
  • മറ്റ് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ നിലവിൽ ഉള്ളവർക്ക് പദ്ധതിയിൽ അംഗമാവാൻ കഴിയില്ല.
  • അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ/കൃഷിക്കാർ/പിന്നോക്ക വിഭാഗങ്ങൾ/സ്തീകൾ/എസ്.സി, എസ്.ടി വിഭാഗങ്ങൾ എന്നിവർക്ക് പദ്ധതിയിൽ അംഗമാകാം.
  • 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാം.
  • അപേക്ഷകന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്  ഉണ്ടാകണം.
  • ഗുണഭോക്താവിന് 60 വയസ്സ് തികയുമ്പോൾ മുതൽ മാസം തോറും പെൻഷൻ ലഭിക്കും.
  • പ്രതിമാസ പെൻഷൻ 1000 രൂപ മുതൽ 5000 രൂപ വരെ (പദ്ധതിക്കനുസരിച്ച്).
  • പദ്ധതി കാലാവധി അംഗത്തിന് 60 വയസ്സ് തികയുന്നത് വരെയാണ്.
  • 60 വയസ്സിന് ശേഷം അംഗത്തിന് പെൻഷൻ ലഭിക്കും.
  • അംഗത്തിന്‍റെ മരണ ശേഷം അംഗത്തിന്‍റെ ഭാര്യ/ഭർത്താവിന് പെൻഷൻ ലഭിക്കും.
  • ദമ്പതിമാരുടെ കാലശേഷം അനന്തരാവകാശികൾക്ക് അടച്ച തുകയും പലിശയും ലഭിക്കും.

നേട്ടങ്ങൾ

ബാങ്ക് അക്കൗണ്ടുകളിൽ 2016 മാർച്ച് 31നുളളിൽ പ്രീമിയം തുകയുടെ 50 ശതമാനവും ( 1000 രൂപ വരെ) ഗവണ്‍മെൻറ് നൽകുന്നു.

രാജ്യത്ത് 10 മുതൽ 15 ശതമാനം വരെ ആളുകൾക്ക് മാത്രമെ ഏതെങ്കിലും തരത്തിലുളള പെൻഷൻ ആനുകൂല്യം ലഭിക്കുന്നുളളു. പെൻഷൻ ഇല്ലാത്തവർക്ക് വാർദ്ധക്യത്തിൽ എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ട്.പ്രീമിയവും ഇൻഷുറൻസ് തുകയും തമ്മിലുളള വ്യത്യാസത്തിൽ ഗവണ്‍മെൻറ് പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്.

നിബന്ധനകൾ

  • മുമ്പ് പെൻഷൻ ലഭിക്കുന്നവർ ആവാൻ പാടില്ല.
  • ഇൻകംടാക്സ് അടക്കുന്നവർക്കും ഇതിന്‍റെ ഭാഗമാകാൻ പാടില്ല.

സവിശേഷതകൾ

  • 1000 മുതൽ 5000 രൂപ വരെ പെൻഷൻ തുക ലഭിക്കുന്നതാണ്.

ഉദാഹരണത്തിന് 25 വയസ്സുളള ഒരാൾ അടൽ പെൻഷൻ യോജന വഴി മാസം ‌വെറും 376 രൂപ വീതം അടച്ചാൽ അറുപതു വയസ്സു മുതൽ 5000 രൂപ വീതം പെൻഷൻ ലഭിക്കും. എൽഐ സിയുടെ പെന്‍ഷൻ പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപിച്ചും പെൻഷൻ നേടാം. വീട്ടമ്മമാർക്കും സ്ത്രീകൾക്കും ശരിക്കും പ്രയോജനപ്പെടുത്താവുന്നതാണ് മിക്ക പദ്ധതികളും. പ്രായമാകുമ്പോള്‍ ഇത്തിരി സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്കും മക്കളോട് ഒരിത്തിരി സ്നേഹം കൂടുതലുളളവർക്കും ഇനിയൊട്ടും വൈകാതെ ഇതിൽ ഏതെങ്കിലുമൊരു പദ്ധതി കണ്ണുംപൂട്ടി തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *