പ്രളയബാധിത പ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ അയച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്കും രക്്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ള ഫയര്‍ഫോഴ്‌സടക്കമുള്ള മറ്റു വാഹനങ്ങള്‍ക്കും നിശ്ചിത സ്ഥലത്തെത്തുന്നതിന് എന്തെങ്കിലും മാര്‍ഗ തടസങ്ങളുണ്ടെങ്കില്‍ അവ നീക്കം ചെയ്യാനും ദുരിതാശ്വാസ സാമഗ്രികള്‍ യഥാസമയം എത്തിക്കാനും പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ദുരന്ത നിവാരണ വിഭാഗം അഭ്യര്‍ത്ഥിച്ചു.