ആശങ്ക വേണ്ട; അതിജീവനപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാം

സഹായാഭ്യര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ (തീയതി, സമയം, കുടുങ്ങിപ്പോയ ലൊക്കേഷന്‍, ആളുകളുടെ എണ്ണം, മൊബൈല്‍ നമ്പര്‍ എന്നിവ) മാത്രം പറയുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

  • ഭീതി പടര്‍ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.
  • സഹായം ലഭിച്ചുകഴിഞ്ഞാല്‍ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.
  • മുന്നറിയിപ്പ് ലഭിക്കുന്ന ഉടന്‍ തന്നെ തങ്ങുന്ന സ്ഥലം ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറുക. ജീവനാണ് പ്രധാനം.
  •  സുരക്ഷാപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക. donation.cmdrf.kerala.gov.in എന്ന ലിങ്ക് മുഖേന രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി സഹായം കൈമാറാം.
  • പുനരധിവാസ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുക.
  • ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രങ്ങള്‍, പുതപ്പുകള്‍, സാനിറ്ററി പാഡുകള്‍, കുട്ടികള്‍ക്കുള്ള ഡയപ്പര്‍, കുട്ടികള്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം, മെഴുകുതിരികള്‍, തീപ്പെട്ടി തുടങ്ങിയവ സംഭാവന ചെയ്യുക.
  • വെള്ളം കയറിത്തുടങ്ങുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • വളരെ വലിയ പ്രകൃതി ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. നാം ഒന്നിച്ച് ഈ പ്രളയകാലം നീന്തിക്കടക്കും.

Leave a Reply

Your email address will not be published. Required fields are marked *