പത്തനാപുരം: മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയ വിദ്യാര്‍ഥി വിശാഖിന്റെ ധീരതയെ ആദരിച്ചു. താലൂക്ക് ലീഗല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ആദരം. തലവൂര്‍ കുരാ മണ്ണാകോണത്തുവീട്ടില്‍ വിശാഖാ(18)ണ് ആദരമേറ്റുവാങ്ങിയത്. പത്തനാപുരം സി.ഐ. അന്‍വറിന്റെ നേതൃത്വത്തിലായിരുന്നു ലീഗല്‍ മോണിറ്ററിങ് കമ്മിറ്റി ആദരിച്ചത്.
നവംബര്‍ ഒന്നിന് നടന്നുപോകുന്ന ചാലിലുണ്ടായ അപ്രതീക്ഷിത ഒഴുക്കില്‍പ്പെട്ട് കുരാ സ്വദേശികളായ രണ്ടുപേര്‍ കനാലില്‍ പതിച്ചിരുന്നു. കശുവണ്ടിത്തൊഴിലാളിയായ വിജയകുമാരി, മൂന്നാംക്ലാസുകാരന്‍ സച്ചിന്‍ എന്നിവരാണ് ഒഴുകിപ്പോയത്.
സംഭവംകണ്ട വിശാഖ് ഏറെദൂരം ഓടി കുത്തൊഴുക്കുള്ള കനാലില്‍ ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തിയുള്ള വിശാഖിന്റെ ധീരതയെ നാടാകെ അഭിനന്ദിച്ചിരുന്നു.